കോപ്റ്റിക് രക്തസാക്ഷികളുടെ ദേവാലയം ഇന്ന് കൂദാശ ചെയ്യും

കോപ്റ്റിക് രക്തസാക്ഷികളുടെ ദേവാലയം ഇന്ന് കൂദാശ ചെയ്യും

മിനിയ: ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്ത് കൊലപെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയ്ക്കായി പണിതുയര്‍ത്തിയ ദേവാലയം ഇന്ന് കൂദാശ ചെയ്യും. ദുരന്തത്തിന്റെ മൂന്നാം വര്‍ഷത്തിലാണ് ദേവാലയം ഈ രക്തസാക്ഷികള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 21 പേരില്‍ 13 പേരുടെയും ഗ്രാമമായ അല്‍ ഔവറിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

2015 ലാണ് ലിബിയന്‍ തീരത്ത് നടന്ന മനുഷ്യമനസാക്ഷിയെ നടുക്കിക്കളഞ്ഞ കൊടുംക്രൂരത വീഡിയോയില്‍ പകര്‍ത്തി ഐഎസ് ഭീകരര്‍ പ്രകാശനം ചെയ്തത്. ഫെബ്രുവരി 15 ഇവരുടെ രക്തസാക്ഷിത്വദിനമായി കോപ്റ്റിക് സഭ ആചരിക്കുന്നുമുണ്ട്. ഈ രക്തസാക്ഷിത്വത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷം തന്നെ സഭ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു.

ഇവരുടെ ശരീരാവശിഷ്ടങ്ങള്‍ കഴിഞ്ഞ സെപ്തംബറില്‍ കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login