കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഇത് രക്തംപുരണ്ട ക്രിസ്മസ്, ഭീകരാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

കോപ്റ്റിക്  ക്രൈസ്തവര്‍ക്ക് ഇത് രക്തംപുരണ്ട ക്രിസ്മസ്, ഭീകരാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

ക​യ്‌​റോ: കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഇത് രക്തം പുരണ്ട, കണ്ണീരു നിറഞ്ഞ ക്രിസ്മസ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ നഷ്ടമായത് ഒന്പത് ക്രൈസ്തവരുടെ ജീവന്‍. രണ്ടു സ്ഥലങ്ങളിലായാണ് ദുരന്തം അരങ്ങേറിയത്. പ​ള്ളി​ക്കു സ​മീ​പ​മു​ള്ള കോ​പ്റ്റി​ക് ക്രൈ​സ്ത​വ വി​ശ്വാ​സി ന​ട​ത്തു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേര്‍ കൊ​ല്ല​പ്പെ​ട്ടു.

  കോ​പ്റ്റി​ക് ദേ​വാ​ല​യ​ത്തി​ലാ​ണ് രണ്ടാമത്തെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.ഇവിടെ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​യു​ധ ധാ​രി​ക​ളാ​യ ര​ണ്ടു​പേ​ര്‍ പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ജ​ന​ങ്ങ​ള്‍​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ട​ടു​ത്തി​ട്ടി​ല്ല. ജ​നു​വ​രി ഏ​ഴി​നാണ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​.

You must be logged in to post a comment Login