മെത്രാന്റെ കൊലപാതകം; കോപ്റ്റിക് സഭയില്‍ ആശങ്കകള്‍ പെരുകുന്നു

മെത്രാന്റെ കൊലപാതകം; കോപ്റ്റിക് സഭയില്‍ ആശങ്കകള്‍ പെരുകുന്നു

അലക്‌സാണ്ട്രിയ: കഴിഞ്ഞ മാസം അവസാനം നടന്ന ബിഷപ്പ് എപ്പിഫാനിയസിന്റെ കൊലപാതകം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയില്‍ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആശ്രമജീവിതം, എക്യുമെനിസം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് സന്യാസികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ച് ഇപ്പോള്‍ ഹോസ്പിറ്റലില്‍ ചികിത്സ നേടിയിരിക്കുകയാണ്. ജൂലൈ 29 നാണ് ബിഷപ്പിന്റെ മൃതദേഹം പരിക്കുകളോടെ കണ്ടെത്തിയത്.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആശ്രമജീവിതവുമായി ബന്ധപ്പെട്ട പുതിയ ഡി്ക്രികള്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക പുറപ്പെടുവിച്ചു. ഇതനുസരിച്ച് അടുത്തഒരുവര്‍ഷത്തേക്ക് പുതിയ ബ്രദേഴ്‌സിനെ ആശ്രമത്തിലേക്ക് സ്വീകരിക്കാന്‍ പാടില്ല. അതുപോലെ മൂന്നുവര്‍ഷത്തേക്ക് സന്യാസികളുടെ പൗരോഹിത്യം നിരോധിച്ചു. അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ക്ലോസു ചെയ്യാനും നിര്‍ദ്ദേശമുണ്ട്. പുറത്തുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിരോധനമുണ്ട്.

 

You must be logged in to post a comment Login