കെയ്റോയില്‍ വൈദികന്‍ കുത്തേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന വൈദികനും പരിക്ക്

കെയ്റോയില്‍ വൈദികന്‍ കുത്തേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന വൈദികനും പരിക്ക്

ക​​​യ്റോ: ഗ്രേ​​​റ്റ​​​ർ ക​​​യ്റോ​​​ എ​​​ൽ​​​സ​​​ലാ​​​മി​​​ൽ  വൈ​​​ദി​​​ക​​​ൻ അ​​​ക്ര​​​മി​​​യു​​​ടെ  കുത്തേറ്റ് മ​​​രി​​​ച്ചു. കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യി​​​ലെ സാമാന്‍ ഷേഹ്റ്റായാണ് കൊല്ലപ്പെട്ടത്. അക്ബര്‍ അല്‍ യോം ന്യൂസ്‌പേപ്പറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തൊഴില്‍രഹിതനായ ചെറുപ്പക്കാരനാണ് പ്രതി. വര്‍ഗീയ വിദ്വേഷമാണ് ഇതിന് പിന്നിലുള്ളതെന്നും ഐഎസ് അല്ലെങ്കില്‍ സലാഫിസം ആണ് കാരണക്കാരെന്ന് സംശയിക്കുന്നതായും ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അഭിപ്രായപ്പെടുന്നു.

സാമാന്‍ ഷേഹ്റ്റായ്‌ക്കൊപ്പമുണ്ടായിരുന്ന ബെഞ്ചമിന്‍ മോഫ്റ്റാ എന്ന വൈദികനും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സഭാനേതൃത്വം പുറത്തുവിട്ടിട്ടില്ല.

വ്യാ​​​ഴാ​​​ഴ്ചയാണ് സംഭവം നടന്നത്.

You must be logged in to post a comment Login