സംസ്‌കാരത്തിന് മുമ്പ് കോപ്റ്റിക് രക്തസാക്ഷികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നു

സംസ്‌കാരത്തിന് മുമ്പ് കോപ്റ്റിക് രക്തസാക്ഷികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നു

ലിബിയ: മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്ത 21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതശരീരങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നു. ബന്ധുക്കള്‍ക്ക് യഥാര്‍ത്ഥ മൃതശരീരം വിട്ടുനല്കുന്നതിനാണ് ഇത്.

ഈ വര്‍ഷം ഒക്ടോബറിലാണ് ലിബിയായിലെ കടല്‍ത്തീരത്തു നിന്ന് ശിരച്ഛേദം സം  ഭവിച്ച 21 മൃതശരീരങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കളെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതും അവര്‍ക്ക് സന്തോഷമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയുമല്ലോ എന്നതാണ് അവരുടെ സന്തോഷം.

കോപ്റ്റിക് സഭയുടെ രക്തസാക്ഷിചരിത്രത്തില്‍ ഈ 21 പേരുടെയും പേരുകള്‍ എഴുതിചേര്‍ത്തിട്ടുണ്ട്. ഫെബ്രുവരി 15 ആണ് ഇവരുടെ ഓര്‍മ്മതിരുന്നാളായി ആഘോഷിക്കുന്നത്.

You must be logged in to post a comment Login