യു. എസ് വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഈജിപ്തിലെ കോപ്റ്റിക് തലവന്‍ ഒഴിവാക്കി, കാരണം ഇതാണ്

യു. എസ് വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഈജിപ്തിലെ കോപ്റ്റിക് തലവന്‍ ഒഴിവാക്കി, കാരണം ഇതാണ്

കെയ്‌റോ:ഈജിപ്തിലെ കോപ്റ്റിക് സഭാ തലവന്‍ പോപ്പ് തവദ്രോസ് രണ്ടാമന്‍ യു. എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി കൂടിക്കാഴ്ച നടത്തില്ല. ശനിയാഴ്ചയാണ് പോപ്പ് തവദ്രോസ് രണ്ടാമന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസമാണ് യു. എസ് വൈസ് പ്രസിഡന്റ് ഇവിടം സന്ദര്‍ശിക്കുന്നത്. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച തവദ്രോസ് ഒഴിവാക്കിയത്.

ഒട്ടും സ്വീകാര്യമല്ലാത്ത സമയത്താണ് വാഷിംങ്ടണ്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും മില്യന്‍ കണക്കിന് ആളുകളുടെ വികാരം കണക്കിലെടുക്കാതെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നും സഭാവൃന്തങ്ങള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

You must be logged in to post a comment Login