ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെറ്റ് ചൂണ്ടിക്കാണിച്ച് 62 പണ്ഡിതരും വൈദികരും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെറ്റ് ചൂണ്ടിക്കാണിച്ച് 62 പണ്ഡിതരും വൈദികരും

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കരെ തെറ്റായ പ്രബോധനങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഒരു സംഘം പണ്ഡിതരും വൈദികരും. മതവിരുദ്ധവാദമെന്ന വ്യക്തിപരമായ കുറ്റമോ കാനോനികമായ തെറ്റോ പാപ്പയില്‍ അവര്‍ ആരോപിക്കുന്നില്ല എങ്കിലും അമോരീസ് ലെറ്റീഷ്യയും പാപ്പയുടെ തുടര്‍ച്ചയായ പ്രവൃത്തികളും വാക്കുകളും പ്രചരിപ്പിക്കുന്നത് ദൈവദൂഷണവും ഇതര തെറ്റുകളുമാണെന്നാണ് ഇവരുടെ ആരോപണം.

പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി മുന്‍ റെക്ടര്‍ മോണ്‍. പ്രഫ അന്റോണിയോ ലിവി, പ്രഫ. തോമസ് സ്റ്റാര്‍ക്ക്, ബിഷപ് ബെര്‍നാര്‍ഡ് ഫെല്ലെ എന്നിവരാണ് ഇതില്‍ മുമ്പന്തിയിലുള്ളത്.

You must be logged in to post a comment Login