കൗൺസിലിംഗ് പരിശീലനം

കൗൺസിലിംഗ് പരിശീലനം
കൊച്ചി: കേരള സംസ്ഥാന മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമോചനത്തിനായി ഈ മാസം സെപ്റ്റംബർ 21, 22 തിയതികളിൽ  താമസിച്ചുള്ള ദ്വിദിന ഡി-അഡിക്ഷൻ കൗൺസിലീംഗ് ക്ലാസ് എറണാകുളം റിന്യൂവൽ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്നു.  മനഃശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹ്യ സേവന സമീപനമായിരിക്കും ഈ  പരിശീലനം.
വിന്നേഴ്സ് വേൾഡ് ഫൗണ്ടേഷനാണ് ഈ പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്യുന്നത്.  സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കേഴ്സ് എന്നിവർ സംയുക്തമായി ക്ലാസുകൾ നയിക്കുന്നു. താമസവും ഭക്ഷണവും അടക്കം 700/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
മദ്യരോഗ  വിപത്തിനെതിരെ സാമൂഹ്യ സേവനത്തിനു സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുകയാണ് ഈ പരിശീലത്തിന്റെ ഉദ്ദേശ്യം.  താത്പര്യമുള്ളവർ എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
  9847034600 (Adv. Charly Paul)

You must be logged in to post a comment Login