ഒ​​​​യി​​​​ക്കോ​​​​സ് 2017 ത്രി​​​​ദി​​​​ന ദമ്പതി കണ്‍​വ​​​​ൻ​​​​ഷ​​​​ൻ 20 മു​​​​ത​​​​ൽ 22 വ​​​​രെ

ഒ​​​​യി​​​​ക്കോ​​​​സ് 2017 ത്രി​​​​ദി​​​​ന ദമ്പതി കണ്‍​വ​​​​ൻ​​​​ഷ​​​​ൻ 20 മു​​​​ത​​​​ൽ 22 വ​​​​രെ

ചങ്ങനാശേരി: കേരള കത്തോലിക്ക കരിസ്മാറ്റിക് ലോർഡ്സ് കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തിൽ ദന്പതികൾക്കായി ഒയിക്കോസ് 2017 ത്രിദിന ദന്പതീ കണ്‍വൻഷൻ 20 മുതൽ 22 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ നടത്തും. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും.

ആഗോള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്‍റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണു കൺവൻഷൻ. കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശം നൽകും. പ്രശസ്ത ധ്യാനഗുരുക്കന്മാരായ മൽപാൻ ഫാ. മാത്യു വെള്ളാനിക്കൽ, ഫാ. വർഗീസ് മുണ്ടയ്ക്കൽ, ഫാ. കുര്യൻ കാരയ്ക്കൽ, ഫാ. ജേക്കബ് കോയിപ്പള്ളി, മോണ്‍. ജോസ് നവസ്, ഫാ.പോൾ വടക്കുമുറി, ഫാ. ലൂയിസ് വെള്ളാനിക്കൽ, ബ്രദർ. ജോസഫ് മാരിയോ, ബ്രദർ സന്തോഷ് കരുമാത്ര, ഷാജി വൈക്കത്തുപറന്പിൽ, മാർട്ടിൻ പെരുമാലിൽ, സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ വചനപ്രഘോഷണം നടത്തും.
കണ്‍വൻഷനിൽ സംബന്ധിക്കുന്ന ദന്പതിമാരുടെ മക്കൾക്ക് ക്രിസ്റ്റീൻ ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 1,000 രൂപയാണു ഫീസ്. ഫോൺ: 9447258837

You must be logged in to post a comment Login