“ദാമ്പത്യസ്‌നേഹം ദൈവസ്‌നേഹം നമ്മെ പഠിപ്പിക്കുന്നു’

“ദാമ്പത്യസ്‌നേഹം ദൈവസ്‌നേഹം നമ്മെ പഠിപ്പിക്കുന്നു’

ഡബ്ലിന്‍: കുടുംബത്തിലെ സ്‌നേഹമാണ് ദൈവസ്‌നേഹം നമ്മെ പഠിപ്പിക്കുന്ന ആദ്യത്തെ പടിയെന്ന് കര്‍ദിനാള്‍ ബ്രാസ് അവിസ്. ലോക കുടുംബസമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലൂടെയാണ് നാം ദൈവസ്‌നേഹം ലോകത്ത് പ്രസരിപ്പിക്കുന്നത്. സ്‌നേഹമില്ലെങ്കില്‍ നമുക്ക്‌ദൈവമക്കളെന്ന് അവകാശപ്പെടാന്‍ കഴിയില്ല. അതുപോലെ ദമ്പതികള്‍ എന്നോ മാതാപിതാക്കളെന്നോ സഹോദരങ്ങളെന്നോ പറയാനും കഴിയില്ല. ഇന്ന് കുടുംബങ്ങളുടെയും സ്‌നേഹത്തിന്റെയും ദിവസമാണ്. ശക്തമായ ദാമ്പത്യബന്ധങ്ങളാണ് ശക്തമായ സമൂഹം സൃഷ്ടിക്കുന്നത്.

ക്രിസ്തീയ കുടുംബത്തിന്റെ ഹൃദയമാകാനുള്ള വിളിയാണ് സ്‌നേഹം. സ്‌നേഹമില്ലാത്ത കുടുംബങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തിലെ മുറിവാണ്.കാരണം മനുഷ്യന്റെ യെസ് ന് മുമ്പില്‍ ദൈവം ഈ ലോകം അവന് നല്കി. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login