സ്ഥലപരിമിതി; ക്രൈസ്തവര്‍ക്ക് ശവദാഹം ആകാമെന്ന് കത്തോലിക്കാ വൈദികന്‍

സ്ഥലപരിമിതി; ക്രൈസ്തവര്‍ക്ക് ശവദാഹം ആകാമെന്ന് കത്തോലിക്കാ വൈദികന്‍

ന്യൂഡല്‍ഹി: സെമിത്തേരിയുടെ സ്ഥലപരിമിതി മൂലം ക്രൈസ്തവര്‍ ശവദാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്ന് ഫാ. സവാരിമുത്തു ശങ്കര്‍. എന്നാല്‍ ഇക്കാര്യത്തില്‍ നമുക്ക് വിശ്വാസികളെ നിര്‍ബന്ധിക്കാനുമാവില്ല. വളരെ ഇമോഷനലും സെന്‍സിറ്റീവുമായ കാര്യമാണിത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ മാത്രമേ നമുക്കിതിനെ കൈകാര്യം ചെയ്യാനാവൂ. അച്ചന്‍ പറഞ്ഞു. ഡല്‍ഹി അതിരൂപതയുടെ വക്താവാണ് ഇദ്ദേഹം.

ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ശവസംസ്‌കാരത്തിനുള്ള സ്ഥലപരിമിതി ഡല്‍ഹി നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. പല ഇന്ത്യന്‍ നഗരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ ഇക്കാര്യം നിരീക്ഷിച്ചിരുന്നു.

17 മില്യന്‍ ആളുകളാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ എല്ലാ ക്രൈസ്തവവിഭാഗങ്ങളുമായി 140,000 ആളുകളുണ്ട്. 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്.

You must be logged in to post a comment Login