ക്രിബിലെ സ്‌തോത്രക്കാഴ്ച വിശുദ്ധനാട്ടിലെ ദുരിതബാധിതര്‍ക്ക്

ക്രിബിലെ സ്‌തോത്രക്കാഴ്ച വിശുദ്ധനാട്ടിലെ ദുരിതബാധിതര്‍ക്ക്

ബെര്‍മ്മിങ്ഹാം: ക്രിബിലെ സ്‌തോത്രക്കാഴ്ച വിശുദ്ധനാട്ടിലെ സംഘര്‍ഷങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കുമെന്ന് ഇംഗ്ലണ്ടിലുള്ള വിശുദ്ധനാടിന്റെ അഭ്യുദയകാംക്ഷികളുടെ സംഘടന അറിയിച്ചു. അരുന്തേല്‍, ബ്രിങ്ടണ്‍, ബെര്‍മ്മിങ്ഹാം, ഹെസ്‌കാം, ന്യൂകാസില്‍ രൂപതകളിലെ ഇടവകകളാണ് ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്.

വിശുദ്‌നാട്ടിലെ സംഘര്‍ഷങ്ങളെ വര്‍ദ്ധമാനമാക്കിയതായിരുന്നു അടുത്തകാലത്ത് ട്രംപിന്റെ ചില പ്രഖ്യാപനങ്ങളും തീരുമാനങ്ങളും. ഇതുമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണ് ക്രിബിലെ സാമ്പത്തികസഹായത്തിലൂടെ ലക്ഷ്യമാക്കുന്നത്.

You must be logged in to post a comment Login