പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊ​​​ച്ചി: തീ​​​ക്ഷ്ണ​​​മാ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ച പ്ര​​​ത്യാ​​​ശ​​​യോ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചു മു​​​ന്നേ​​​റാ​​​ൻ സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്നേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​ത്തി​​​ലൂ​​​ടെ വി​​​ശ്വാ​​​സ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​നി​​​ര​​​ത​​​മാ​​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ദൈ​​​വി​​​ക​​​മാ​​​യി ല​​​ഭി​​​ച്ച ക​​​ഴി​​​വു​​​ക​​​ളെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ന​​ന്മ​​​യ്ക്കു​​​വേ​​​ണ്ടി​​​ക്കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണു പ്ര​​​തി​​​ഭ പൂ​​​ർ​​​ണ​​​ത​​​യി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ഫാ. ​​​ബാ​​​ബു ചി​​​രി​​​യ​​​ങ്ക​​​ണ്ട​​​ത്ത്, ഫാ. ​​​ഡാ​​​യി കു​​​ന്ന​​​ത്ത്, നി​​​ജോ ജോ​​​സ​​​ഫ് പു​​​തു​​​ശേ​​​രി, സി​​​സ്റ്റ​​​ർ ഡീ​​​ന, ദി​​​യ മ​​​രി​​​യ ജോ​​​ർ​​​ജ്, കി​​​ര​​​ണ്‍ റോ​​​യ്, ലി​​​യ മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​ഭ​​​യി​​​ലെ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണു മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​ഭാ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് എ​​​ഫ്.​ ജെ​​​യിം​​​സ്, മാ​​​ത്യു സാ​​​ജ​​​ൻ തൃ​​​ശൂ​​​ർ (ഇ​​​രു​​​വ​​​രും തൃ​​​ശൂ​​​ർ), അ​​​ശ്വി​​​ൻ സാ​​​ബു (പാ​​​ലാ), ജി​​​ബി​​​ൻ പൗ​​​ലോ​​​സ് (പാ​​​ല​​​ക്കാ​​​ട്), ന​​​വീ​​​ൻ ജോ​​​സ​​​ഫ്, എ​​​ൽ​​​സീ​​​ന തോ​​​മ​​​സ് (ഇ​​​രു​​​വ​​​രും കോ​​​ത​​​മം​​​ഗ​​​ലം), റാ​​​ണി മ​​​രി​​​യ (ത​​​ല​​​ശേ​​​രി), ഷാ​​​ലി ഷാ​​​ജി (ഇ​​​ടു​​​ക്കി), ഹ​​​രി​​​ത ജോ​​​ണ്‍​സ​​​ണ്‍ (താ​​​മ​​​ര​​​ശേ​​​രി), ദി​​​യ മ​​​രി​​​യ ജോ​​​ർ​​​ജ് (ച​​​ങ്ങ​​​നാ​​​ശേ​​​രി) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

You must be logged in to post a comment Login