ജപമാല നല്കിയ വിജയം; ക്രൊയേഷ്യയുടെ സോസര്‍ ടീം നേതാവ് പറയുന്നു

ജപമാല നല്കിയ വിജയം; ക്രൊയേഷ്യയുടെ സോസര്‍ ടീം നേതാവ് പറയുന്നു

ഞായറാഴ്ച ക്രൊയേഷ്യ ഫ്രാന്‍സുമായി ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഏറ്റുമുട്ടുമ്പോള്‍ ഇതുവരെയുള്ള തങ്ങളുടെ വിജയങ്ങള്‍ക്കെല്ലാം കാരണം ദൈവവിശ്വാസവും ജപമാല പ്രാര്‍ത്ഥനയുമാണെന്ന് ടീം അംഗങ്ങളും നേതാവും വ്യക്തമാക്കുന്നു.

ക്രൊയേഷ്യ കത്തോലിക്കാ രാജ്യമാണ്. ഇതിന്റെ കോച്ച് സ്ലാട്ട്‌കോ ഡാലിക് വിശ്വാസത്തിന്റെ മനുഷ്യനാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊയേഷ്യ കാത്തലിക് റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രാര്‍ത്ഥനയെയും വിശ്വാസജീവിതത്തെയും കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യക്തിജീവിതത്തിലോ കരിയറിലോ ഞാന്‍ എന്തു ചെയ്താലും അത് പ്രാര്‍ത്ഥിച്ചേ ചെയ്യൂ. ഞാന്‍ എന്റെ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ശക്തമായ വിശ്വാസമോ മോട്ടിവേഷനോ കൂടാതെ ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയില്ല. മനുഷ്യന് എവിടെ പ്രത്യാശ നഷ്ടപ്പെടുന്നുവോ അവിടെയെല്ലാം അവന്‍ കരുണാമയനായ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിക്കണം. ഞാന്‍ എപ്പോഴും കൊന്തകൊണ്ടുനടക്കാറുണ്ട്. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഏത് സാഹചര്യത്തിലും എന്റെ പോക്കറ്റിലുള്ള കൊന്ത എനിക്ക് ആശ്വാസമായി മാറാറുണ്ട്. ഡാലിക് പറയുന്നു.

51 കാരനായ ഇദ്ദേഹം വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

You must be logged in to post a comment Login