കാറില്‍ കുരിശു തൂക്കി യാത്ര ചെയ്തതിന് യുകെയില്‍ ക്രൈസ്തവന് മര്‍ദ്ദനം

കാറില്‍ കുരിശു തൂക്കി യാത്ര ചെയ്തതിന് യുകെയില്‍ ക്രൈസ്തവന് മര്‍ദ്ദനം

ലണ്ടന്‍: കാറില്‍ കുരിശു തൂക്കി യാത്ര ചെയ്തതിന് യുകെയില്‍ പാക്കിസ്ഥാനിയായ ക്രൈസ്തവന് മര്‍ദ്ദനം. ഫുഡ് ഡെലിവറി ഡ്രൈവറായ അമറിനാണ് മര്‍ദ്ദനം ഏറ്റത്. പാക്കിസ്ഥാനികളായ മുസ്ലീങ്ങളാണ് മര്‍ദ്ദിച്ചത്.

തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് അഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് അമീറിന് ബോധം തെളിഞ്ഞത്. പാക്കിസ്ഥാനില്‍ ക്രിസ്ത്യാനിയായി ജീവിച്ചതിന്റെ പേരില്‍ നിരവധി മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന വ്യക്തിയായിരുന്നു അമീര്‍. അവിടെ നിന്ന് രക്ഷപ്പെട്ടോടി വന്നതാണ് യുകെയിലേക്ക്.

പക്ഷേ ഇവിടെയും സ്ഥിതി ഭിന്നമല്ല എന്നാണ് അമീറിന്റെ ഈ അനുഭവം വ്യക്തമാക്കുന്നത്. യുകെയും സുരക്ഷിതമല്ലാത്തതുകൊണ്ട് ഇനി എവിടേയ്ക്ക് പോകും എന്ന വലിയൊരു ചോദ്യചിഹ്നവുമായി അമ്പരന്നു നില്ക്കുകയാണ് അമീറും കുടുംബവും.

You must be logged in to post a comment Login