ഗോവയിലെ കുരിശു തകര്‍ക്കല്‍; പ്രതികളെ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് അതിരൂപത

ഗോവയിലെ കുരിശു തകര്‍ക്കല്‍; പ്രതികളെ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് അതിരൂപത

പനാജി: അമ്പതോളം കുരിശുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് ഗോവ അതിരൂപത ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും തൃപ്തികരമല്ലെന്നും കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ആന്റ് പീസ്, സെന്റര്‍ ഓഫ് സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്നിവയിലെ അംഗങ്ങള്‍ പുറപ്പെടുവിച്ച 24 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം 54 കാരനായ ഫ്രാന്‍സിസ് പെരേരയെ കുരിശുതകര്‍ക്കലുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇയാള്‍  പ്രതിയാണ് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് അതിരൂപത. എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹമെന്നും ഇദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഫാ. സാവിയോ ഫെര്‍നാണ്ടസ് പറയുന്നു. അദ്ദേഹത്തെ  അറസ്റ്റ് ചെയ്തു എന്ന് കേട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ ഞെട്ടിപ്പോയെന്നും അച്ചന്‍ പറഞ്ഞു.

 

You must be logged in to post a comment Login