കുരിശിന്‍റെ വഴിയെ രണ്ടാം ദിവസം

കുരിശിന്‍റെ വഴിയെ രണ്ടാം ദിവസം

രണ്ടാം സ്ഥലം

ഈശോ കുരിശ്ചുമക്കുന്നു…!

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

മൂന്ന്‌ വർഷങ്ങൾ കൊണ്ട്‌ അനേകം യാത്രകൾ നടത്തിയ ഈശോയുടെ ഒരു വ്യത്യസ്തമായ യാത്ര..! മറ്റാരോ തീർത്ത കുരിശും ചുമന്നുകൊണ്ടുള്ള പാപ പരിഹാരയാത്ര…! ഇത്‌ ഏറെ വിചിത്രമായി തോന്നുന്നു. സ്വന്തം കാര്യങ്ങൾക്കും സുഖങ്ങൾക്കും മാത്രം ഞാനുൾപ്പെടെയുള്ള ലോകം എന്നും പ്രിയം കാണിക്കുമ്പോൾ, ഇതാ വേറിട്ട ഒരു കാഴ്ച. അപരനുവേണ്ടി അവന്റെ/അവളുടെ ആത്മീയ ഉയർച്ചക്കായുള്ള ഈശോയുടെ യാത്ര. നാളുകളും വർഷങ്ങളും കഴിയുമ്പോഴും മനസിലാക്കാനാവാത്തതും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാനാവാത്തതുമായ ഒരു ജീവിത രീതി.

ഈശോ ഈ കുരിശ്‌ ചുമക്കുന്നത്‌ അവനുവേണ്ടിയല്ലാ… അത്‌ എനിക്ക്‌ വേണ്ടിയാണ്‌… എന്റെ വിശുദ്ധീകരണത്തിന്‌ വേണ്ടിയാണ്‌… ഈശോയെ, പലതും ഞാൻ പലപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു, നിന്റെ കുരിശും ചുമന്നുള്ള ഈ യാത്രയെക്കുറിച്ചുപോലും. പക്ഷേ ഒരിക്കലും നിർമ്മലമായ മനസ്സോടെ ഞാനീ യാത്ര നടത്തിയിട്ടില്ല. പൊറുക്കണേ പൊറുതിതൻ തമ്പുരാനേ… നീ കുരിശും ചുമന്ന്‌ നടത്തിയ ഈ യാത്രയും നിന്റെ ജീവിതവും ഒരു പുതുപാഠമായി സ്വീകരിക്കാൻ ഇന്ന്‌ എന്നെ പഠിപ്പിക്കണേ… അനുഗ്രഹിക്കണേ…

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ..

 

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login