കുരിശിന്റെ വഴി വീടുകളില്‍ നടത്തുന്നത് നല്ലത്: മാര്‍പാപ്പ

കുരിശിന്റെ വഴി വീടുകളില്‍ നടത്തുന്നത് നല്ലത്: മാര്‍പാപ്പ

വത്തിക്കാന്‍: കുരിശിന്റെ വഴി വീടുകളില്‍ നടത്തുന്നത് നല്ലതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിന്റെ പാടുപീഡകളുടെ നിമിഷങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴി വീടുകളില്‍ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്രിസ്തുരഹസ്യത്തിന്റെ ഐക്കണ്‍ ക്രൂശിതരൂപമാണ്. ക്രൂശിതരൂപത്തെ നോക്കുക, സൃഷ്ടിരഹസ്യത്തെക്കാള്‍ മഹത്തായ രഹസ്യത്തിന്റെ ഐക്കണാണ് ക്രൂശിതരൂപം. സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ക്രിസ്തുരഹസ്യത്തിലേക്ക് പ്രവേശിക്കുക എന്നാല്‍ കാരുണ്യത്തിന്റെ ആഴങ്ങളിലേക്കെത്താന്‍ നമ്മെതന്നെ അനുവദിക്കുക എന്നതാണ്. ക്രിസ്തുരഹസ്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടുന്ന് നമുക്ക് ക്ഷമയും സമാധാനവും നല്കും. പാപ്പ പറഞ്ഞു.

You must be logged in to post a comment Login