സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കുരിശിന്‍റെ വഴി

സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കുരിശിന്‍റെ വഴി

തിരുവനന്തപുരം: ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തിനിർഭരമായ കുരിശിന്‍റെ വഴി നടക്കും.

രാവിലെ ഏഴിന് പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ നിന്നും കുരിശിന്‍റെ വഴി ആരംഭിക്കും. വിജെടി ഹാൾ, സമാധാനരാജ്ഞി ബസിലിക്ക, ഫ്ളൈ ഓവർ വഴി സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ സമാപിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശം നൽകും. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശം നൽകും. ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വിരുപ്പേൽ നന്ദി പറയും.

 

You must be logged in to post a comment Login