കുരിശു വരയ്ക്കുമ്പോള്‍ വലതുകരം ഉപയോഗിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ

കുരിശു വരയ്ക്കുമ്പോള്‍ വലതുകരം ഉപയോഗിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ

ഭൂരിപക്ഷം ആളുകളും വലതു കരം ഉപയോഗിക്കുന്നവരാണ്. അപൂര്‍വ്വം ചിലര്‍ മാത്രമേ ഇടം കയ്യന്മാരായുള്ളൂ. ഈ പൊതുനിയമം മാറ്റിനിര്‍ത്തിയാല്‍ തന്നെ വലതുകരത്തിന് നമ്മുടെ വിശ്വാസപരമായ കാര്യങ്ങളിലും മറ്റും പ്രത്യേക പ്രാധാന്യമുണ്ട്.

തിരുവചനത്തിലും പാരമ്പര്യത്തിലുമെല്ലാം വലതുകരത്തിനുള്ള പ്രാധാന്യത്തെ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. വലതുകരത്തില്‍ കുഞ്ഞാടിനെ എടുത്തുനില്ക്കുന്ന ഈശോയെയാണ് നാം ചിത്രങ്ങളില്‍ കാണുന്നത്. അതുപോലെ പിതാവായ ദൈവത്തിന്റെ വലതുകരത്തോട് ചേര്‍ന്നിരിക്കുന്നതായിട്ടാണ് ക്രിസ്തു സ്വയം വിശേഷിപ്പിക്കുന്നത് വലതുകരം ഉയര്‍ത്തി അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങളാണ് എല്ലായിടത്തുമുള്ളത്.

ഇന്ന് ആധുനികയുഗത്തില്‍ നാം ഹസ്തദാനം നടത്തുന്നതും അഭിവാദ്യം ചെയ്യുന്നതും എല്ലാം വലതുകരം കൊണ്ടാണ്.

ഇങ്ങനെയുള്ള വിവിധ കാരണങ്ങള്‍ കൊണ്ട് നാം കുരിശുവരയ്ക്കുമ്പോഴും വലതുകരം ഉപയോഗിക്കുന്നു.

You must be logged in to post a comment Login