ബിഷപ് റവ.ഡോ സാമുവല്‍ അമൃതം അന്തരിച്ചു

ബിഷപ് റവ.ഡോ സാമുവല്‍ അമൃതം അന്തരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എ​​​സ്ഐ ദ​​​ക്ഷി​​​ണകേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന റ​​​വ.​​​ ഡോ. സാ​​​മു​​​വ​​​ൽ അ​​​മൃ​​​തം(86) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്താ​​​ൽ കു​​​റേ നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

മൃ​​ത​​ദേ​​ഹം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നു മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽ​​​എം​​​എ​​​സ് കോ​​മ്പൗ​​​ണ്ടി​​​ലെ ടി​​​ജ​​​ഐം ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പാ​​​റ​​​ശാ​​​ല എ​​​എം​​​സി ച​​​ർ​​​ച്ച് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും.
ഭാര്യ: ലി​​​ല്ലി  മക്കള്‍: ആ​​​ശാ,  അ​​​രു​​​ണ്‍

പാ​​​റ​​​ശാ​​​ല സി​​​എ​​​സ്ഐ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ റ​​​വ. ജോ​​​ബ് അ​​​മൃ​​​ത​​​ത്തി​​​ന്‍റെ​​​യും അന്നാൾ അമൃത ത്തിന്‍റെയും മ​​​ക​​​നാ​​​യി 1932 ഓ​​​ഗ​​​സ്റ്റ് 19നു ​​​ജ​​​നി​​​ച്ച റ​​​വ. സാ​​​മു​​​വ​​​ൽ അ​​​മൃ​​​തം 1957ൽ ​​​പു​​​രോ​​​ഹി​​​ത​​​നാ​​​യി. 1990 മേ​​​യ് 20ന് ​​​ദ​​​ക്ഷി​​​ണകേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി.

മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി ആ​​​രം​​​ഭി​​​ച്ച വ​​​യോ​​​ജ​​​ന പ​​​രി​​​പാ​​​ല​​​ന മ​​​ന്ദി​​​ര​​​ങ്ങ​​​ൾ, പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ഹോം, ​​​യൂ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ൾ, ആ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള പ്രി​​​ന്‍റിം​​​ഗ് പ്ര​​​സ്, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റു​​​ഡ​​​ന്‍റ്സ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ യെല്ലാം റ​​​വ. സാ​​​മു​​​വ​​​ൽ അ​​​മൃ​​​ത​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ്.

You must be logged in to post a comment Login