സിഎസ്‌ഐ സഭയിലും ഭൂമി ഇടപാട് വിവാദം

സിഎസ്‌ഐ സഭയിലും ഭൂമി ഇടപാട് വിവാദം

കോഴിക്കോട്: സിഎസ്‌ഐ സഭയുടെ ഭൂമി ഇടപാടിനെതിരെ ബിഷപ്പിനെ വഴിതടഞ്ഞ് വന്‍പ്രതിഷേധം. കോഴിക്കോട് നഗരമധ്യത്തിലെ സിഎച്ച് മേല്‍പ്പാലം ജംഗക്ഷനിലെ ഭൂമി കുറഞ്ഞ നിരക്കില്‍ ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിന് വാടകക്ക് നല്കി വന്‍ നഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് സിഎസ്‌ഐ മലബാര്‍ രൂപത ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടറിനെ ഒരു വിഭാഗം വിശ്വാസികള്‍ ഉപരോധിച്ചത്.

ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്നുള്ള പ്രത്യേക എക്‌സിക്യൂട്ടീവ് യോഗത്തിന് കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള ഓഫീസില്‍ എത്തിയ ബിഷപ്പിനെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.സ്ഥലം ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സമരക്കാരുടെ ആരോപണം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭൂമിയിടപാടുകളിലും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.

You must be logged in to post a comment Login