ക്യൂബയില്‍ ക്രൈസ്തവന്റെ വീട്ടില്‍ പോലീസ് റെയ്ഡ്, കുരിശും ബൈബിളും കണ്ടെടുത്തതിന് ജയില്‍ശിക്ഷ

ക്യൂബയില്‍ ക്രൈസ്തവന്റെ വീട്ടില്‍ പോലീസ് റെയ്ഡ്, കുരിശും ബൈബിളും കണ്ടെടുത്തതിന് ജയില്‍ശിക്ഷ

ഹാവന്ന: പോലീസ് അധികാരികള്‍ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ കുരിശും ബൈബിളും കണ്ടെടുത്തതിന്റെ പേരില്‍ വീട്ടുടമയായ ക്രൈസ്തവന് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ.

ക്രിസ്ത്യന്‍ മനുഷ്യവകാശ പ്രവര്‍ത്തകനായ മിഷേല്‍ ദിയാസ് പാസെറിയോക്കാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അറസ്റ്റ് നടന്നത്. ഒക്ടോബര്‍ 22 നാണ് റെയ്ഡ് നടന്നത്. അതില്‍ രണ്ട് ബൈബിള്‍, നിരവധി കുരിശുരൂപങ്ങള്‍, അഞ്ച് കൊന്ത എന്നിവ കണ്ടെത്തിയിരുന്നു. പിന്നീടാണ് അറസ്റ്റ് നടന്നത്. പൊളിറ്റിക്കല്‍ പോലീസ് അദ്ദേഹത്തെ അന്ന് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

നീ ഞങ്ങളെ നോക്കുക.ഞങ്ങള്‍ വിപ്ലവകാരികളാണ്..ഞങ്ങള്‍ക്കൊരിക്കലും ദൈവത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ല..ഞങ്ങളുടെ ദൈവം ഫിഡല്‍ കാസ്്‌ട്രോയാണ്.. അധികാരികള്‍ ദിയാസിനോട് പറഞ്ഞത് അങ്ങനെയാണത്രെ.

You must be logged in to post a comment Login