ഇന്ന് മുതല്‍ മദര്‍ തെരേസ കൊല്‍ക്കൊത്ത രൂപതയുടെ സഹമധ്യസ്ഥ

ഇന്ന് മുതല്‍ മദര്‍ തെരേസ കൊല്‍ക്കൊത്ത രൂപതയുടെ സഹമധ്യസ്ഥ

കൊല്‍ക്കൊത്ത: വിശുദ്ധ മദര്‍ തെരേസയെ കൊല്‍ക്കൊത്ത അതിരൂപതയുടെ സഹമധ്യസ്ഥയായി ഇന്ന് വൈകുന്നേരം 5.30 ന് ഹോളി റോസറി കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന ദിവ്യബലി മധ്യേ പ്രഖ്യാപിക്കും. ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസയാണ് പ്രഖ്യാപനം നടത്തുന്നത്.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ ചടങ്ങില്‍ സംബന്ധിക്കും. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് കൊല്‍ക്കൊത്ത രൂപതയുടെ മധ്യസ്ഥന്‍.

You must be logged in to post a comment Login