ട്രംപ് യഥാര്‍ത്ഥ പ്രോലൈഫര്‍ ആണെങ്കില്‍ അദ്ദേഹം ഒരിക്കലും അഭയാര്‍ത്ഥി കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് അകറ്റുകയില്ല: പാപ്പ

ട്രംപ് യഥാര്‍ത്ഥ പ്രോലൈഫര്‍ ആണെങ്കില്‍ അദ്ദേഹം ഒരിക്കലും അഭയാര്‍ത്ഥി കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് അകറ്റുകയില്ല: പാപ്പ

വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥത്തില്‍ ഒരു പ്രോലൈഫര്‍ ആണെങ്കില്‍ അദ്ദേഹം ഒരിക്കലും അഭയാര്‍ത്ഥികുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് അകറ്റുകയില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊളംബിയായില്‍ നിന്ന് വത്തിക്കാനിലേക്കുള്ള വിമാനയാത്രയില്‍ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവെല്‍സ് പ്രോഗ്രാം അവസാനിപ്പിക്കാനുള്ള പ്രസിഡന്‌റ് ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഏകദേശം എട്ടുലക്ഷത്തോളം അഭയാര്‍ത്ഥികുട്ടികള്‍ പഠനത്തിനോ ജോലിക്കോ ആയി അനധിതൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ട് എന്നതാണ് കണക്ക്. ഇവരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാനുള്ള തീരുമാനം സെപ്തംബര്‍ അഞ്ചിനാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ തീരുമാനം യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.

ട്രംപ് നല്ലൊരു പ്രോലൈഫറാണെങ്കില്‍ അദ്ദേഹം മനസ്സിലാക്കണം കുടുംബം ജീവിതത്തിന്റെ പിള്ളത്തൊട്ടിലാണെന്നും ഐക്യം പ്രധാനമാണെന്നും. പാപ്പ പറഞ്ഞു.

മുപ്പത്തിയഞ്ച് മിനിറ്റ് മാത്രമാണ് അദ്ദേഹം പത്രപ്രവര്‍ത്തകരോട് സംവദിച്ചത്.

You must be logged in to post a comment Login