ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര​​​പു​​​രോ​​​ഗ​​​തി​​​ ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ ല​​​ക്ഷ്യം: മാര്‍ മുരിക്കന്‍

ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര​​​പു​​​രോ​​​ഗ​​​തി​​​ ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ ല​​​ക്ഷ്യം: മാര്‍ മുരിക്കന്‍

കൊ​​​ച്ചി: . ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ കെ​​​സി​​​ബി​​​സി എ​​​സ് സി, ​​എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി എ​​​സ് സി, ​​എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​ഷ​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്തു.പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നൂ​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം ജീ​​​വി​​​ച്ച ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര​​​പു​​​രോ​​​ഗ​​​തി​​​യാ​​​ണ് ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ ല​​​ക്ഷ്യ​​​മെന്നും ഈ ​​​ല​​​ക്ഷ്യം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​ണു ഭാ​​​ര​​​ത മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണ ന​​​യ​​​രേ​​​ഖ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്ക മ​​​ഹാ​​​ജ​​​ന​​​സ​​​ഭ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി കു​​​ള​​​ത്തൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ആ​​​ന്‍റ​​​ണി ന​​​രി​​​കു​​​ളം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി എ​​​സ്‌​​സി, എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഷാ​​​ജ്കു​​​മാ​​​ർ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജയിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ.​​​ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ, സ്ക​​​റി​​​യാ ആ​​​ന്‍റ​​​ണി, ജോ​​​ണി പ​​​ര​​​മ​​​ല, ടി.​​​ജെ.​​​ഏ​​​ബ്ര​​​ഹാം, എ​​​ൻ.​​​ഡി.​​​സെ​​​ലി​​​ൻ, എ.​​​പി.​​​മാ​​​ർ​​​ട്ടി​​​ൻ, ഡെ​​​യി​​​സി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, ജ​​​സ്റ്റി​​​ൻ മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login