ദ​​​​ളി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 18ന്

ദ​​​​ളി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 18ന്
ചങ്ങനാശേരി: ദലിത് കത്തോലിക്കാ മഹാജനസഭയുടെ പോഷക ഘടകമായ ഡിസിവിഎസിന്‍റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ദളിത് കത്തോലിക്കാ വനിതകളുടെ കണ്‍വൻഷൻ 18ന് രാവിലെ 9.30 മുതൽ അതിരൂപത കേന്ദ്രത്തിലെ സന്ദേശനിലയം ഓഡിറ്റോറിയത്തിൽ നടത്തും.
വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന കണ്‍വൻഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. ഡിസിവിഎസ് അതിരൂപത പ്രസിഡന്‍റ് മിനി റോയി അധ്യക്ഷത വഹിക്കും.
ഡയറക്ടർ ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഡിസിഎംഎസ് അതിരൂപത പ്രസിഡന്‍റ് ജയിംസ് ഇലവുങ്കൽ, ഡിസിവൈഎൽ അതിരൂപത പ്രസിഡന്‍റ് സ്വാതിമോൾ പി.എം, ഡിസിവിഎസ് അതിരൂപത വൈസ്പ്രസിഡന്‍റ് ജെസി ജോണ്‍, സെക്രട്ടറി ആൻസമ്മ ദേവസ്യ എന്നിവർ പ്രസംഗിക്കും.
‘ആരാണ് സ്ത്രീ’ എന്ന വിഷയത്തിൽ ടോമിച്ചൻ കാലായിൽ ക്ലാസ് നയിക്കും. തുടർന്ന് സംഘടനയുടെ അതിരൂപതാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

You must be logged in to post a comment Login