ദ​ളി​ത് ക്ഷേ​മ പ​ദ്ധ​തി: ഭ​വ​ന നി​ർ​മാ​ണവുമായി സി​എം​ഐ ​

ദ​ളി​ത് ക്ഷേ​മ പ​ദ്ധ​തി: ഭ​വ​ന നി​ർ​മാ​ണവുമായി സി​എം​ഐ ​

കോട്ടയം: സിഎംഐ സഭാ സമൂഹത്തിന്‍റെ കാരുണ്യ വർഷത്തിലെ തുടർപദ്ധതി എന്ന നിലയിലും വിശുദ്ധ ചാവറയച്ചന്‍റെ ദർശനത്തിലെ ദളിത് ക്ഷേമ പദ്ധതി എന്ന നിലയിലും കെസിബിസി/എസ്‌സി/എസ്‌ടി‌/ബിസി കമ്മീഷന്‍റെ ഭവന നിർമാണ പദ്ധതിയോടു സഹകരിച്ചുകൊണ്ട് സിഎംഐ സമൂഹം ദളിത് കത്തോലിക്കർക്ക് ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചു. കാക്കനാട് ചാവറ ഹിൽസിൽ സിഎംഐ പ്രിയോർ ജനറലിന്‍റെ അധ്യക്ഷതയിൽ ജനറൽ ടീം, പ്രൊവിഷ്യൽസ്, കൗൺസിലേഴ്സ് എന്നിവരുടെ യോഗമാണ് ഭവന നിർമാണ പദ്ധതിക്ക് അംഗീകാരം നൽകിയത്.

കെസിബിസി/എസ്‌സി/എസ്‌ടി‌/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കന്‍റെ സാന്നിധ്യത്തിൽ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയാണ് വിശുദ്ധ ചാവറ ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. ലത്തീൻ, സീറോ മലങ്കര, സീറോ മലബാർ രൂപതകളിൽപ്പെട്ട ഭവന രഹിതരായ 101 ദളിത് കത്തോലിക്കാ കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും ഒന്നേമുക്കൽ ലക്ഷം രൂപ വീതം ലഭിക്കും.

രൂപതാധ്യക്ഷന്‍റെ അനുമതിയോടെ കമ്മീഷന് സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നായിരിക്കും ഭവനങ്ങൾ തെരഞ്ഞെടുക്കുന്നത്. പദ്ധതി പ്രകാരം മാതൃരൂപത ഭവന നിർമാണത്തിന്‍റെ ആദ്യഘട്ടം പൂർത്തീകരിച്ചതിനുശേഷമേ സിഎംഐ സമൂഹത്തിൽനിന്നു തുക അതത് ഇടവക വികാരി വഴി നൽകുകയുള്ളൂ. സിഎംഐ സഭ ഇതിനോടക്കം പ്രഖ്യാപിച്ചിട്ടുള്ള ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് പ്രയോർ ജനറാൾ അറിയിച്ചു.

You must be logged in to post a comment Login