ഡമാസ്‌ക്കസില്‍ ബോംബ് സ്‌ഫോടനം, 9 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസില്‍ ബോംബ് സ്‌ഫോടനം, 9 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഡമാസ്‌ക്കസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 9 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടതായി വാര്‍ത്ത. ക്രൈസ്തവപ്രാതിനിധ്യം കൂടുതലുള്ള പ്രദേശത്ത് നടന്ന ഷെല്ലാക്രമണത്തില്‍ സമീപത്തെ ക്രൈസ്തവദേവാലയങ്ങള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. ബാബ് ടൗമ, അല്‍ ഷാഗോര്‍ എന്നീ ജില്ലകളെ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. കുറഞ്ഞത് 18 പേര്‍ക്കെങ്കിലും പരിക്ക് പറ്റിയതായും വാര്‍ത്തയുണ്ട്.

ഡമാസ്‌ക്കസിലെ മാരോനൈറ്റ് കത്തീഡ്രലിന് ആക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെള്ളവും വെളിച്ചവുമില്ലാതെ ഞങ്ങള്‍ ഇവിടെ കഴിയുകയാണെന്നും ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ആര്‍ച്ച് ബിഷപ് സാമിര്‍ നാസര്‍ പറഞ്ഞു.

You must be logged in to post a comment Login