ഖുമറാന്‍ ഗുഹാ ചുരുളുകള്‍ ആദ്യമായി പ്രദര്‍ശനത്തിന്

ഖുമറാന്‍ ഗുഹാ ചുരുളുകള്‍ ആദ്യമായി പ്രദര്‍ശനത്തിന്

ഇസ്രായേല്‍: ഖുമറാന്‍ ഗുഹാ ചുരുളുകള്‍ അഥവാ ചാവുകടല്‍ ചുരുളുകള്‍ ആദ്യമായി ജറുസലേമിലെ ഇസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഖുമറാന്‍ ചുരുള്‍ കണ്ടെത്തിയതിന്റെ എഴുപതാം വര്‍ഷത്തിലാണ് ഈ പ്രദര്‍ശനം നടത്തുന്നത്. ബൈബിളിലെ ആദ്യപുസ്തകത്തെക്കുറിച്ച് പരാമര്‍ശമുള്ള നിലവിലുള്ള ഏക തെളിവാണ് ഈ ചുരുള്‍.

ലോകത്ത് ഇത്തരത്തിലുള്ള ഒന്ന് മാത്രമേയുള്ളൂ. മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ അഡോള്‍ഫോ റോയിറ്റ്മാന്‍ പറയുന്നു. നോഹയുടെ പെട്ടകത്തെക്കുറിച്ചും അറാറത്ത് മലമുകളിലെ പേടകത്തെക്കുറിച്ചും ഇതിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് പൊതുജനങ്ങള്‍ക്ക് ഇത് കാണാന്‍ അവസരം നല്കിയിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍ ബ്രൂണോ അഭിപ്രായപ്പെടുന്നു.

You must be logged in to post a comment Login