വിവാഹച്ചടങ്ങുകള്‍ അവിസ്മരണീയം; ഊമകളുടെ വിവാഹത്തിന് ആംഗ്യഭാഷയില്‍ ആശീര്‍വാദവുമായി വൈദികനെത്തി

വിവാഹച്ചടങ്ങുകള്‍ അവിസ്മരണീയം; ഊമകളുടെ വിവാഹത്തിന് ആംഗ്യഭാഷയില്‍ ആശീര്‍വാദവുമായി വൈദികനെത്തി

കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇന്നലെ നടന്ന വിവാഹച്ചടങ്ങുകള്‍ അവിസ്മരണീയവും അപൂര്‍വ്വവുമായിരുന്നു. മലയിന്‍കീഴ് വേങ്ങൂരാന്‍ ജോസഫ്- കുഞ്ഞുമോള്‍ ദമ്പതികളുടെ മകന്‍ സിഞ്ചുവും ചങ്ങനാശ്ശേരി കൈതക്കളം അപ്പച്ചന്‍- ഫിലോമിന ദമ്പതികളുടെ മകള്‍ ഫിജോയുടെയും വിവാഹമായിരുന്നു ഇന്നലെ നടന്നത്. ബധിരമൂകരായിരുന്നു ദമ്പതികള്‍.

വിവാഹം ആശീര്‍വദിക്കാനെത്തിയത് ഫാ. ജോസ് വേങ്ങൂരാനായിരുന്നു. എന്നാല്‍ ഫാ. ബിജു മൂലക്കര ദമ്പതികള്‍ക്ക് തിരുക്കര്‍മ്മങ്ങളുടെ അര്‍ത്ഥം  ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തി.സ്‌കൂള്‍ പഠനകാലത്ത് ഒരു പനി വന്നതിനെതുടര്‍ന്നായിരുന്നു സിഞ്ചുവിന് കേള്‍വിശക്തിയും സംസാരശേഷിയും നഷ്ടമായത്.

അന്ധ ബധിരരെ സഭയിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി പല പദ്ധതികളും സീറോ മലബാര്‍ സഭ ആവിഷ്‌ക്കരിച്ചുവരുന്ന സമയമാണിത്. ബധിരമൂകര്‍ക്കായി ആംഗ്യഭാഷയിലുള്ള വിശുദ്ധ കുര്‍ബാന ഉടന്‍തന്നെ പ്രാബല്യത്തില്‍വരും. ഇത്തരമൊരു സൗകര്യം ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ സഭകൂടിയാവുകയാണ് സീറോ മലബാര്‍.

 

 

You must be logged in to post a comment Login