മരണത്തെയല്ല പാപത്തെ പേടിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മരണത്തെയല്ല പാപത്തെ പേടിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കത്തോലിക്കര്‍ക്ക് മരണത്തെ പേടിക്കാന്‍ യാതൊരു കാരണങ്ങളുമില്ല എന്നും കാരണം യേശുക്രിസ്തു മരണത്തെ വിജയിച്ചവനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

അതുകൊണ്ട് നമ്മള്‍ഒരിക്കലും മരണത്തെ പേടിക്കരുത്. മറിച്ച് പാപത്തെ ഭയപ്പെടുക.അതാണ് നമ്മുടെ ആത്മാവിനെ കൊലപ്പെടുത്തുന്നത്. മരണം ഒരു ഉറക്കം പോലെയാണ്. ഒരുകാരണവശാലും അതിന്റെ പേരില്‍ നാം നിരാശപ്പെടരുത്. ആത്മാവില്‍ തിന്മ നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് നാം മരിക്കാന്‍ ഭയക്കുന്നത്.പിതാവായ ദൈവത്തിന്റെകാരുണ്യം ക്രിസ്തു നമുക്ക് മരണസമയത്ത് വാങ്ങിച്ചുതരും. പാപ്പ പറഞ്ഞു.

You must be logged in to post a comment Login