ഒന്നു നില്ക്കുക, മരണത്തെക്കുറിച്ച് ചിന്തിക്കുക

ഒന്നു നില്ക്കുക, മരണത്തെക്കുറിച്ച് ചിന്തിക്കുക

വത്തിക്കാന്‍: ഈ നാളുകളില്‍ സഭ നമ്മോട് പറയുന്നത് ഒന്ന് നില്ക്കാനും മരണത്തെക്കുറിച്ച് ചിന്തിക്കാനുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

മരണം ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ അതേക്കുറിച്ച് ചിന്തിക്കുന്നത് ഒരിക്കലും മോശമായ കാര്യമല്ല. യേശു ഒരു നാള്‍ നമ്മെ വിളിക്കും, വരിക.. ചിലരെ സംബന്ധിച്ച് ആ വിളി ആകസ്മികമായിരിക്കും. ചിലര്‍ക്ക ആ വിളി കിട്ടന്നത് ദീര്‍ഘകാലത്തെ രോഗാവസ്ഥയ്ക്ക് ശേഷമായിരിക്കും. എപ്പോള്‍ വിളി കിട്ടുമെന്ന് നമുക്കറിയില്ല. എന്നാല്‍ വിളി ലഭിക്കുമെന്ന് ഉറപ്പാണ്. മറ്റുള്ളവരുടെ ശവസംസ്‌കാരകര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോഴും അത് സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാക്കി മാറ്റണമെന്നും പാപ്പ പറഞ്ഞു.

ഇന്നലെ സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

You must be logged in to post a comment Login