വധശിക്ഷ അവസാനിപ്പിക്കുമെന്ന് യുഎസ് മെത്രാന്മാര്‍ പ്രതിജ്ഞ ചെയ്തു

വധശിക്ഷ അവസാനിപ്പിക്കുമെന്ന് യുഎസ് മെത്രാന്മാര്‍ പ്രതിജ്ഞ ചെയ്തു

വാഷിംങ്ടണ്‍: വധശിക്ഷ അവസാനിപ്പിക്കാനുള്ള നാഷനല്‍ കാത്തലിക് പ്ലെഡ്ജില്‍ ആദ്യമായി ഒപ്പുവച്ചത് അമേരിക്കയിലെ മെത്രാന്മാര്‍. ഒപ്പുവച്ച ഓരോ വ്യക്തിയും വധശിക്ഷ അവസാനിപ്പിക്കാനായി പ്രാര്‍ത്ഥിക്കുമെന്നും ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നും പ്രതിജ്ഞ ചെയ്തു. നമ്മുടെ സമൂഹത്തിന്റെ പരാജയത്തെയാണ് വധശിക്ഷ പ്രതിനിധീകരിക്കുന്നത് എന്ന് പ്രതിജ്ഞാചടങ്ങ് സംഘടിപ്പിച്ച കാത്തലിക് മൊബൈലൈസിംങ് നെറ്റ് വര്‍ക്ക് വ്യക്തമാക്കി.

കത്തോലിക്കാ മതബോധനഗ്രന്ഥത്തില്‍ നിന്നും, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വധശിക്ഷയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളും നൈറ്റ് വര്‍ക്ക് മൊബൈലൈസിംങ് ഉദ്ധരിക്കുന്നുണ്ട്. തന്റെയും മറ്റ് മെത്രാന്മാരുടെയും വധശിക്ഷയ്‌ക്കെതിരെയുള്ള കടുത്ത വിയോജിപ്പുകള്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ടിനെ അറിയിക്കുമെന്ന് യുഎസ് ബിഷപ്പ് ഡൊമസ്റ്റിക് ജസ്റ്റീസ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ചെയര്‍മാന്‍ ബിഷപ് ഫ്രാനങ്ക് ദിവാനെ അറിയിച്ചു.

വധശിക്ഷ നിയമപരമായി അംഗീകരിച്ച ഫ്‌ളോറിഡയില്‍ തടവുകാരെ തൂക്കിക്കൊല്ലാറുണ്ട്.

You must be logged in to post a comment Login