മരണവും ഏകാന്തതയും അവസാനവാക്കല്ല: മാര്‍പാപ്പ

മരണവും ഏകാന്തതയും അവസാനവാക്കല്ല: മാര്‍പാപ്പ

വത്തിക്കാന്‍: ദൈവസ്‌നേഹത്തിന്റെ വിസ്‌ഫോടനമാണ് ഉയിര്‍പ്പുതിരുനാള്‍ എന്നും അത് മരണത്തില്‍ നിന്നുള്ള ക്രിസ്തുവിന്റെ ജീവനിലേക്കുള്ള കടന്നുപോക്കാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് ലോകത്തിനും റോമാനഗരത്തിനുമായി സന്ദേശം നല്കുകയായിരുന്നു പാപ്പ.

ആരെയും ഒരിക്കലും നിരാശപ്പെടുത്താത്തതും ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ സംഭവമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ക്രൈസ്തവരുടെ അടിയുറച്ച വിശ്വാസമാണ്്ഉയിര്‍പ്പ്. സ്‌നേഹത്തിന്റെ വിനീതഭാവം എടുക്കുകയും സ്വയാര്‍പ്പണത്തിലൂടെ ഫലം നല്കുകയുംലോകത്തെ നവീകരിക്കുകയും ചെയ്യുന്ന വിത്തിന്റെ ജീവോര്‍ജ്ജമാണത്. മരണവും ഏകാന്തതയും ഭീതിയും അവസാനവാക്കാണെന്ന് കരുതരുതെന്നും അതിനെല്ലാം അപ്പുറം ദൈവത്തിന് മാത്രം ഉച്ചരിക്കാവുന്നതും സാധിക്കുന്നതുമായ വാക്കുണ്ട് അത് ഉത്ഥാനമാണെന്നും പാപ്പ പറഞ്ഞു.

ദൈവസ്‌നേഹം തിന്മയെ കീഴ്‌പ്പെടുത്തും. കുറ്റബോധം ഇല്ലാതാക്കും. പാപബോധം അകറ്റി നമ്മെ നിഷ്‌ക്കളങ്കരാക്കും. ദു:ഖിതര്‍ക്ക് സന്തോഷവും പീഡിതര്‍ക്ക്‌സമാശ്വാസവും അത് നല്കും. വിദ്വേഷമില്ലാതാക്കും ശക്തരുടെ ഹൃദയകാഠിന്യംഅകറ്റും ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തും. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login