വധശിക്ഷ അവസാനിപ്പിക്കാനായി ഫ്‌ളോറിഡായില്‍ പ്രാര്‍ത്ഥനായജ്ഞം

വധശിക്ഷ അവസാനിപ്പിക്കാനായി ഫ്‌ളോറിഡായില്‍ പ്രാര്‍ത്ഥനായജ്ഞം

ടല്ലാഹാസീ: വധശിക്ഷ അവസാനിപ്പിക്കാനായി നിരന്തരമായ പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് ഫ്‌ളോറിഡായിലെ കത്തോലിക്കാ മെത്രാന്മാര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ,വധശിക്ഷയെക്കുറിച്ചുള്ള പുതിയ മതബോധനത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനോട് കത്തോലിക്കാ മെത്രാന്മാര്‍ നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 54 കാരനായ ജോസ് അന്റോണിയോയുടെ വധശിക്ഷ ഇന്ന് വൈകുന്നേരം ആറു മണിക്ക് നടത്താനാണ് കോടതിയുടെ വിധി്. ഈ സാഹചര്യത്തിലാണ് വധശിക്ഷ അവസാനിപ്പിക്കാനായി പ്രാര്‍്ത്ഥനകള്‍ നടത്താന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 1992 ല്‍ അറുപത്തിമൂന്നുകാരിയായ ഫില്ലിസ് മിനാസിനെ കൊന്ന കേസിലാണ് വധശിക്ഷ നടപ്പിലാക്കുന്നത്. എന്നാല്‍ വധശിക്ഷയ്‌ക്കെതിരെ നിരവധി അപേക്ഷകള്‍ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിയുടെ വിധി വ്യക്തമല്ല എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

You must be logged in to post a comment Login