ഇന്ന് ഡിസംബര്‍ 8, കൃപയുടെ മണിക്കൂര്‍ ദിവസം

ഇന്ന് ഡിസംബര്‍ 8,   കൃപയുടെ മണിക്കൂര്‍ ദിവസം
  ഇന്ന് ഡിസംബര്‍ എട്ട്. പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാള്‍ ദിനം. എന്നാല്‍ അതു മാത്രമല്ല ഈ ദിവസത്തിന്‍റെ പ്രത്യേകത.  ഇന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ ഒരു മണി വരെ കൃപയുടെ മണിക്കൂറാണ്.  പരിശുദ്ധ കന്യകാമറിയം 1946 ൽ  ഇറ്റലിയിൽ  Sister Pierrina ക്കു  പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം അനുസരിച്ചാണ് ഈ ദിവസത്തിലെ ഈ നിര്‍ദ്ദിഷ്ട മണിക്കൂര്‍ കൃപയുടെ മണിക്കൂറായി ആചരിക്കുന്നത്. ഇന്നേ ദിവസം ഈ മണിക്കൂറില്‍
 “പ്രാർത്ഥനയോടും പ്രായശ്ചിത്ത  പ്രവർത്തികളോടും  കൂടി  51 -ാം  സങ്കീര്‍ത്തനം  കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലണം. കാരണം   വളരെയധികം ദൈവകൃപ  ചൊരിയപ്പെടുന്ന മണിക്കൂറാണ് ഇത്. കഠിനഹൃദയരായ കൊടും പാപികൾക്ക്  പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും. ഈ മണിക്കൂറിൽ നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ   അനുവദിച്ചു നല്കപ്പെടും എന്നും വാഗ്ദാനമുണ്ട്.
ആയതിനാല്‍ ഇന്നേ ദിവസം നാം ചെയ്യേണ്ടത് ഇവയാണ്.
1.   ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ യുള്ള സമയം പ്രാര്‍ത്ഥനയിൽ ചിലവഴിക്കുക.
2. വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ  തിരക്കുകളിൽ നിന്നും  അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കുക.
3. കൈകൾ വിരിച്ചു പിടിച്ചു 51 ആം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കുക.
4.ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ  രീതിയിൽ പ്രാർത്ഥിച്ചും  ദൈവത്തെ സ്തുതിച്ചും, പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും ദൈവത്തോടൊപ്പം ആയിരിക്കുക.

You must be logged in to post a comment Login