“ഡീക്കന്‍ ഓഫ് ഡെത്ത്” അമ്മയെ ഉള്‍പ്പടെ പത്തുപേരെ കൊല ചെയ്ത ഈ കത്തോലിക്കാ ഡീക്കന്‍റെ വിധിയെന്താകും?

“ഡീക്കന്‍ ഓഫ് ഡെത്ത്” അമ്മയെ ഉള്‍പ്പടെ പത്തുപേരെ കൊല ചെയ്ത ഈ കത്തോലിക്കാ ഡീക്കന്‍റെ വിധിയെന്താകും?

ബെല്‍ജിയം: കത്തോലിക്കാ ഡീക്കന്‍ കൊലപാതകത്തിന്റെ പേരില്‍ കുറ്റാരോപിതന്‍. അമ്മയെ ഉള്‍പ്പടെ പത്തുപേരെ ഇയാള്‍ കൊല ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇപ്പോള്‍ ഇയാളുടെ വിചാരണ കോടതയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മുന്‍കാല നേഴ്‌സായ ഇവോ പോപ്പീയാണ് വിഷം കുത്തി വച്ച് രോഗികളെ കൊന്നൊടുക്കി എന്ന ആരോപണത്തിന്റെ പേരില്‍ വിചാരണ നേരിടുന്നത്.മെനെനിലെ ക്ലിനിക്കില്‍ നേഴ്‌സായി സേവനം ചെയ്തിരുന്നതിന് ശേഷം വൈദികനായി അജപാലന കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 61 കാരനായ ഇദ്ദേഹത്തെ ബെല്‍ജിയത്തിലെ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത് ഡീക്കന്‍ ഓഫ് ഡെത്ത് എന്നാണ്.

പ്രായം ചെന്ന രോഗികളെ ദയാവധത്തിന്റെ ആനുകൂല്യത്തിന്റെ പേരില്‍ ഇയാള്‍ കൊല ചെയ്യുകയായിരുന്നു. 2014 ലാണ് പോപ്പീയുടെ അറസ്റ്റ് നടന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ കുറ്റം ചെയ്തതായി ഇയാള്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം നിഷേധിക്കുകയായിരുന്നു. രോഗികളോട് ദയ കാണിക്കുന്നതിന്റെ ഭാഗമായി താന്‍ അവരെ ദയാവധത്തിലൂടെ ഇല്ലാതാക്കുകയായിരുന്നു എന്നാണ് ആദ്യം പോപ്പി അവകാശപ്പെട്ടിരുന്നത്.

You must be logged in to post a comment Login