ഡെലിവറന്‍സിനുള്ള ഈ പ്രാര്‍ത്ഥനകളെക്കുറിച്ച് അറിയാമോ?

ഡെലിവറന്‍സിനുള്ള ഈ പ്രാര്‍ത്ഥനകളെക്കുറിച്ച് അറിയാമോ?

സാത്താന്റെ സാന്നിധ്യത്തില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മോചിതരാകുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെയെല്ലാം ഉത്ഭവം ബൈബിളാണ്. ദൈവാത്മാവിനാല്‍ പ്രചോദിതരായി രചിക്കപ്പെട്ട ബൈബിളിനെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള എല്ലാ പ്രാര്‍ത്ഥനകളും രചിക്കപ്പെട്ടിരിക്കുന്നത്.

ഭൂതോച്ചാടനകര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ബൈബിള്‍ അധിഷ്ഠിതമാണ്.

ഉദാഹരണത്തിന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ… ഇത് വൈദികര്‍ ഭൂതോച്ചാടനത്തിന് ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ടതാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അധ്യായം 9-13 വരെ വാക്യങ്ങളാണ് ഈ പ്രാര്‍ത്ഥന.

സങ്കീര്‍ത്തനം 3 ലെ 7,8 വചനങ്ങള്‍ സങ്കീര്‍ത്തനങ്ങളിലെ 138 ലെ 7,8 തിരുവചനങ്ങള്‍, 2 തിമോത്തി 4:18, 2 സാമുവല്‍ 22:2-7 എന്നിവയാണ് ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഇതരപ്രാര്‍ത്ഥനകള്‍

You must be logged in to post a comment Login