അയര്‍ലണ്ടിന് കൂടുതല്‍ ഭൂതോച്ചാടകരെ വേണം. കാരണം അറിയണ്ടെ?

അയര്‍ലണ്ടിന് കൂടുതല്‍ ഭൂതോച്ചാടകരെ വേണം. കാരണം അറിയണ്ടെ?

അയര്‍ലണ്ട്: രാജ്യത്തിന് കൂടുതല്‍ ഭൂതോച്ചാടകരെ ആവശ്യമാണെന്ന് പ്രശസ്ത ഭൂതോച്ചാടകനായ ഫാ. പാറ്റ് കോളിന്‍സ്.

ഭൂതോച്ചാടനത്തിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലും തിന്മയിലേക്കുള്ള ചായ് വ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സഭാധികാരികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗൗരവം കാണിക്കുന്നില്ല എന്നും അച്ചന്‍ അഭിപ്രായപ്പെട്ടു. നിരവധി ആളുകള്‍ ഭൂതബാധയ്ക്ക് വിധേയരാകുന്നു എന്നതിന് സാക്്ഷ്യം വഹിക്കുമ്പോഴും ഇതാണ് അവസ്ഥ.

പലര്‍ക്കും ഒരു ധാരണയുണ്ട് തങ്ങള്‍ക്ക് ഭുതബാധയുള്ളതായിട്ട്.ഇത്തരം അവസരങ്ങളില്‍ സഭാധികാരികളെ അവര്‍ സമീപിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സഭയ്ക്കും കൃത്യമായ അറിവില്ല. തന്മൂലം പലപ്പോഴും ഏതെങ്കിലുമൊക്കെ സൈക്കോളജിസ്റ്റുകളുടെ അടുത്തേക്കാണ് ഇവരെ പറഞ്ഞയ്ക്കുന്നത്.

ഓരോ രൂപതയിലും വിദഗ്ദനായ ഒരു ഭൂതോച്ചാടകനെങ്കിലും വേണമെന്നാണ് സഭാപരമായ നിര്‍ദ്ദേശമുള്ളത്. മാനസികരോഗവും ഭൂതബാധയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിവുണ്ടായിരിക്കുകയും വേണം.

You must be logged in to post a comment Login