സാത്താന്‍ ബാധകള്‍ ഇറ്റലിയില്‍ വര്‍ദ്ധിക്കുന്നു

സാത്താന്‍ ബാധകള്‍ ഇറ്റലിയില്‍ വര്‍ദ്ധിക്കുന്നു

ഇറ്റലി: ഇറ്റലിയില്‍ സാത്താന്‍ ബാധകള്‍ വര്‍ദ്ധിക്കുന്നതായി ഭൂതോച്ചാടകരുടെ റോമില്‍ നടന്ന സമ്മേളനം. സാത്താന്‍ ബാധകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിന് വേണ്ടി കൂടൂതല്‍ വൈദികരെ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.

ഇറ്റലിയില്‍ ഒക്കല്‍ട്ട് വിദ്യകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച ഭൂതോച്ചാടകരെ കൂടുതലായി ആവശ്യമാണ്.. പലേര്‍മോ രൂപതയ്ക്ക് വേണ്ടി ഭൂതോച്ചാടനത്തില്‍ പരിശീലനം ലഭിച്ച വൈദികന്‍ പറയുന്നു.

പലരുടെയും ആത്മീയത അപകടകരമായ അവസ്ഥയിലേക്ക് തിരിഞ്ഞിരിക്കുന്നതായി ഫാ. ബെനിഗ്നോ പാലില്ല വത്തിക്കാന്‍ റേഡിയോയോട് പറഞ്ഞു. റെജീന അപ്പോസ്‌റ്റോലോറം യൂണിവേഴ്‌സിറ്റി അടുത്ത മാസം ഭൂതോച്ചാടനത്തിനും സാത്താനിക പ്രവൃത്തികള്‍ക്കും വേണ്ടിയുള്ള കോണ്‍ഫ്രന്‍സിന് ആതിഥേയത്വം വഹിക്കും. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ സംസാരിക്കും.

13 മില്യന്‍ ഇറ്റലിക്കാര്‍ ഭാവി പ്രവാചകരെയും ഹസ്തരേഖശാസ്ത്രക്കാരെയും സമീപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

You must be logged in to post a comment Login