സാത്താന്‍ ബാധിതരെ എങ്ങനെ തിരിച്ചറിയാം? ചിക്കാഗോയിലെ ഭൂതോച്ചാടകന്‍ ലക്ഷണങ്ങള്‍ പറയുന്നു

സാത്താന്‍ ബാധിതരെ എങ്ങനെ തിരിച്ചറിയാം? ചിക്കാഗോയിലെ ഭൂതോച്ചാടകന്‍ ലക്ഷണങ്ങള്‍ പറയുന്നു

മാലാഖമാരുണ്ടെങ്കില്‍ സാത്താനും ആത്മീയസാധനകള്‍ ഉണ്ടെങ്കില്‍ ഭൂതോച്ചാടനവും യാഥാര്‍ത്ഥ്യമാണ്. കത്തോലിക്കാസഭയും വിശുദ്ധ ഗ്രന്ഥവും ഭൂതോച്ചാടനം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ചിക്കാഗോ അതിരൂപതയിലെ പ്രശസ്തനായ ഭൂതോച്ചാടകനാണ് ഫാ. ജെഫ്രി ഗ്രോബ്. നാലുതരം അടയാളങ്ങളാണ് സാത്താന്‍ ബാധിതരെ തിരിച്ചറിയാന്‍ അദ്ദേഹംപറയുന്നത്.
അവ താഴെ പറയുന്നു

1 അറിഞ്ഞുകൂടാത്ത ഭാഷകള്‍ സംസാരിക്കുന്നു.
ഒരിക്കല്‍ പോലും പഠിക്കുകയോ പരിശീലിക്കുകയോ കേള്‍ക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഭാഷയാണ് സാത്താന്‍ ബാധിതര്‍ ഉപയോഗിക്കുന്നത്.

2 മറച്ചുവച്ചിരിക്കുന്ന പലകാര്യങ്ങളെക്കുറിച്ചുമുള്ള അറിവ്
ഭൂതോച്ചാടകന്റെ ഉള്‍പ്പടെയുള്ളവരുടെ പല സ്വകാര്യശേഖരത്തിലുള്ള വസ്തുക്കളെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരിക്കും.

3 വിശുദ്ധ വസ്തുക്കളോടുള്ള വെറുപ്പും പുച്ഛവും
കുരിശുരൂപം, പ്രാര്‍ത്ഥനകള്‍, ഹന്നാന്‍ വെള്ളം എന്നിവയോട് ഇവറ്റകള്‍ക്ക് പുച്ഛമായിരിക്കും. ഈശോയെന്നോ മാതാവ് എന്നോ ഉള്ള പേരുകള്‍ ഇവര്‍ക്ക് കേള്‍ക്കാനേ വയ്യ.

4 അസാമാന്യമായ കരുത്ത്
സാധാരണ ആരോഗ്യസ്ഥിതിയുള്ള വ്യക്തികള്‍ പോലും സാത്താന്‍ ബാധിതരായിക്കഴിയുമ്പോള്‍ അമാനുഷികമായകരുത്ത് കാണിക്കുന്നു.

You must be logged in to post a comment Login