വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ പേരിലെ “പിള്ള” മാറ്റില്ലെന്ന് വത്തിക്കാന്‍

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ പേരിലെ “പിള്ള” മാറ്റില്ലെന്ന് വത്തിക്കാന്‍

ചെന്നൈ: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ പേരിലെ ജാതീയ നാമമായ പിള്ള എടുത്തുകളയില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. സമീപഭാവിയില്‍ തന്നെ വിശുദ്ധനായി പേരു ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള പുണ്യാത്മാവാണ് ദേവസഹായം പിള്ള.

മുന്‍ ഐഎഎസ് ഓഫീസറായിരുന്ന എംജി ദേവസഹായവും അണ്ണൈ വേളാങ്കണ്ണി ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എസ് ദേവരാജും വിശുദ്ധരുടെനാമകരണനടപടികളുടെ തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയ്ക്ക് നല്കിയ അപേക്ഷയിന്മേലാണ് ആര്‍ച്ച് ബിഷപ് മാര്‍സെല്ലോ ബാര്‍ട്ടോലൂസി ഇക്കാര്യം അറിയിച്ചത്. വിശുദ്ധനായി നാമകരണം ചെയ്യുമ്പോള്‍ പിള്ള പേരില്‍ നിന്ന് എടുത്തുകളയണം എന്നായിരുന്നു അപേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.

18 ാം നൂറ്റാണ്ടായിരുന്നു ദേവസഹായം പിള്ളയുടെ ജീവിതകാലം. ഹൈന്ദവമതവിശ്വാസിയായിരുന്ന അദ്ദേഹം ക്രിസ്തുമതത്തിലേക്ക് കടന്നുവരികയും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു.

You must be logged in to post a comment Login