ഭൂതോച്ചാടന വേളയില്‍ സാത്താന്‍ പരിശുദ്ധ മറിയത്തെക്കുറിച്ച് പറഞ്ഞതുകേട്ടാല്‍ ഞെട്ടും

ഭൂതോച്ചാടന വേളയില്‍ സാത്താന്‍ പരിശുദ്ധ മറിയത്തെക്കുറിച്ച് പറഞ്ഞതുകേട്ടാല്‍ ഞെട്ടും

വര്‍ഷം 1823, ഇറ്റലി, നേപ്പള്‍സിലെ അവെലിനോയിലാണ് ഈ സംഭവം നടന്നത്. പന്ത്രണ്ടുവയസുകാരനായ നിരക്ഷരനായ ഒരു ആണ്‍കുട്ടിയക്ക് ഭൂതബാധയുണ്ടായി. അവന്റെ ശരീരത്തില്‍ നിന്ന് സാത്താനെ ഒഴിപ്പിക്കാനായി സ്ഥലത്തെ ബിഷപ്പിന്റെ അനുവാദത്തോടെ രണ്ട് ഡൊമിനിക്കന്‍ വൈദികര്‍ പുറപ്പെട്ടു. ഇരുവരും ഭൂതോച്ചാടനത്തില്‍ അഗ്രഗണ്യരായിരുന്നു. ഫാ. ഗസാറ്റിയും ഫാ. പിഗ്നാറ്റാറോയുമായിരുന്നു അവര്‍.

ഭൂതോച്ചാടനവേളയില്‍ വൈദികര്‍ പല ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. അതിലൊന്ന് പരിശുദ്ധ മറിയത്തെക്കുറിച്ചും മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ചുമായിരുന്നു. അപ്പോള്‍ സാത്താന്‍പറഞ്ഞ കാര്യങ്ങള്‍ കേട്ട് വൈദികര്‍ പോലും ഞെട്ടി. കാരണം സാത്താന്‍ നുണയനും നുണയന്റെ പിതാവുമാണല്ലോ. പക്ഷേ മാതാവിനെക്കുറിച്ച് സാത്താന്‍ പറഞ്ഞത് സത്യമായിരുന്നു. ആ സത്യം എന്തായിരുന്നുവെന്നോ..

മറിയം ഒരിക്കലും തന്റെ അധികാരത്തിന്‍ കീഴില്‍ വരാത്ത വ്യക്തിയായിരുന്നു എന്നതായിരുന്നു അത്. അവള്‍ തന്റെ ജീവിതത്തിന്റെ ആരംഭം മുതല്‍ പാപമാലിന്യമേശാത്തവളായിരുന്നു. ദൈവകൃപ നിറഞ്ഞവളായിരുന്നു..ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവളായിരുന്നു.  ഇക്കാര്യങ്ങളാണ് സാത്താന്‍ മാതാവിനെക്കുറിച്ച് പറഞ്ഞത്.

മാതാവിന്റെ അമലോത്ഭവത്വം സാത്താന്‍ പോലും അംഗീകരിച്ച കാര്യമായിരുന്നു എന്നറിയുമ്പോള്‍ നാം എത്രയോ അധികം സന്തോഷിക്കേണ്ടവരായിട്ടുണ്ട്.

You must be logged in to post a comment Login