സാത്താന് ഏറ്റവും ഇഷ്ടമുള്ള പാപം ഏതാണെന്ന് അറിയാമോ? ഭൂതോച്ചാടകനായ വൈദികന്റെ വെളിപെടുത്തല്‍

സാത്താന് ഏറ്റവും ഇഷ്ടമുള്ള പാപം ഏതാണെന്ന് അറിയാമോ? ഭൂതോച്ചാടകനായ വൈദികന്റെ വെളിപെടുത്തല്‍

സാത്താന് പാപം വളരെയധികം ഇഷ്ടമാണ്. എല്ലാവരെയും പാപം ചെയ്യിക്കാനാണ് സാത്താന് ഇഷ്ടവും. എന്നാല്‍ ഈ പാപങ്ങളില്‍ വച്ചേറ്റവും സാത്താന് ഇഷ്ടമുള്ളത് ഏതായിരിക്കും? ഡൊമിനിക്കന്‍ വൈദികനും ഭൂതോച്ചാടകനുമായ ഫാ. ജുവാന്‍ ജോസ് ഗാലെഗോ ആണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപെടുത്തിയത്.

മനുഷ്യന്റെ അഹങ്കാരം, ഞാനെന്ന ഭാവമാണ് സാത്താന് ഏറ്റവും ഇഷ്ടമുള്ള പാപം എന്നാണ് അദ്ദേഹം പറയുന്നത്. സ്‌പെയ്‌നിലെ കാറ്റലോനിയ, ബാഴ്‌സലോണ അതിരൂപതയിലെ വൈദികനാണ് ഇദ്ദേഹം.

സാത്താന്‍ ശക്തനാണെങ്കിലും അവന് ദൈവത്തെക്കാള്‍ ഒരിക്കലും ശക്തിയില്ലെന്നും അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൂതോച്ചാടനത്തിന്റെ ആദ്യകാലങ്ങളില്‍ താന്‍ ശരിക്കും ഭയപ്പെട്ടുപോയ സന്ദര്‍ഭങ്ങളും അച്ചന്‍ അനുസ്മരിച്ചു. എന്റെ ചുമലില്‍ വന്ന് സാത്താന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ചന്‍ പറഞ്ഞു.

ന്യൂ ഏജ് പ്രാക്ടീസുകളായ യോഗയും റെയ്ക്കിയും സാത്താന് പ്രവേശനം കൊടുക്കുന്നുവെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.

You must be logged in to post a comment Login