സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​മെ​​​ന്ന​​​ത് പാ​​​വ​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ര്‍ത്തനം​​​ ; ധാക്കയില്‍ നിന്ന് മാര്‍ ആലഞ്ചേരി

സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​മെ​​​ന്ന​​​ത് പാ​​​വ​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ര്‍ത്തനം​​​ ; ധാക്കയില്‍ നിന്ന് മാര്‍ ആലഞ്ചേരി

ധാ​​​ക്ക: സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​മെ​​​ന്ന​​​ത് പാ​​​വ​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​ണെന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി.ബം​​​ഗ്ലാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ലെ സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ന​​​ട​​​ന്ന ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​ന​​​യ്ക്കു തൊ​​​ട്ടു​​​മു​​​മ്പു സ​​​ന്ദേ​​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി.

ക​​​രു​​​ണ​​​യോ​​​ടെ​​​യു​​​ള്ള ഉ​​​ദാ​​​ര​​​മാ​​​യ ദാ​​​ന​​​ധ​​​ര്‍മ​​​ങ്ങ​​​ള്‍ വേ​​​ണം. സ്വ​​​യം പ​​​രി​​​ത്യ​​​ജി​​​ച്ചു സ​​​ഹ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള പ​​​ങ്കു​​​വ​​​യ്ക്ക​​​ലാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ക്രൈ​​​സ്ത​​​വസാ​​​ക്ഷ്യം . ക്രൈ​​​സ്ത​​​വ​​​ര്‍ക്കു പു​​​റ​​​മെ ഹി​​​ന്ദു, ഇ​​​സ്‌​​ലാം, ബു​​​ദ്ധ തു​​​ട​​​ങ്ങി​​​യ ഏ​​​ഷ്യ​​​യി​​​ലെ മ​​​ത​​​ങ്ങ​​​ളും ദാ​​​ന​​​ധ​​​ര്‍മ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണു പ​​​ഠി​​​പ്പി​​​ക്കു​​​ന്നത്.

വി​​​ശു​​​ദ്ധ മ​​​ദ​​​ര്‍ തെ​​​രേ​​​സ കാ​​​രു​​​ണ്യപ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​ണ്. ശ്രീ​​​ല​​​ങ്ക​​​യി​​​ലെ വി​​​ശു​​​ദ്ധ ജോ​​​സ​​​ഫ് വാ​​​സി​​​ന്‍റെ ജീ​​​വി​​​ത​​​വും പാ​​​വ​​​ങ്ങ​​​ള്‍ക്കും സു​​​വി​​​ശേ​​​ഷ​​​ത്തി​​​നുംവേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു. ഭാ രത‍ സ​​​ഭ​​​യി​​​ല്‍നി​​​ന്ന് അ​​​ടു​​​ത്തി​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ടവരുടെ ഗണത്തി ലേക്ക് ഉയർത്തപ്പെട്ട സി​​​സ്റ്റ​​​ര്‍ റാ​​​ണിമ​​​രി​​​യ വ​​​ട്ടാ​​​ലി​​​ലും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ് ജീ​​​വ​​​ന്‍ വെ​​​ടി​​​ഞ്ഞ​​​ത്. വി​​​ശു​​​ദ്ധ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് ചാ​​​വ​​​റ​​​യും വാ​​​ഴ്ത്ത​​​പ്പെ​​​ട്ട തേ​​​വ​​​ര്‍പ​​​റ​​​മ്പി​​​ല്‍ കു​​​ഞ്ഞ​​​ച്ച​​​നും അ​​​ട​​​ക്കം മ​​​റ്റു നി​​​ര​​​വ​​​ധി പേ​​​രും ഈ ​​​ഗ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ക​​​ര്‍ദി​​​നാ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പ​​​യു​​​ടെ വീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ല്‍ വ​​​ലി​​​യൊ​​​രു മാ​​​റ്റ​​​ത്തി​​​ന് വ​​​ഴി​​യൊ​​​രു​​​ക്ക​​​ണം. പാ​​​വ​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​രു​​​ണ​​​യി​​​ലാ​​​ക​​​ണം സ​​​ഭ​​​യു​​​ടെ വ​​​ഴി എ​​​ന്ന​​​താ​​​കും യേ​​​ശു​​​വി​​​നു​​​ള്ള സാ​​​ക്ഷ്യ​​​മെ​​​ന്നും മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

You must be logged in to post a comment Login