ഡിക്‌റ്റേറ്റര്‍ പോപ്പ് രചയിതാവിനെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ഡിക്‌റ്റേറ്റര്‍ പോപ്പ് രചയിതാവിനെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

വത്തിക്കാന്‍: ഡിക്‌റ്റേറ്റര്‍ പോപ്പ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയില്‍ നിന്ന് സസ്‌പെന്‌റ് ചെയ്തു. ലെപ്പാന്റോ യുദ്ധത്തിന്റെ തലവനായിരുന്ന മാര്‍കാന്റോണിയോ കൊളോനായുടെ പേര് സ്വീകരിച്ച് തൂലികാനാമത്തില്‍ പുറത്തിറങ്ങിയ ഗ്രന്ഥത്തിന്റെ രചയിതാവ് കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥ പേര് വെളിപെടുത്തിയത്. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയിലെ ഹെന്‍ട്രി സയര്‍ ആണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.

സ്വന്തമായി പുസ്തകം അച്ചടിച്ച് പ്രസിദ്ധീകരിച്ച ഇദ്ദേഹം പാപ്പായെ സ്വേച്ഛാധിപതിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയഗ്രന്ഥത്തിന് ഡിസംബറില്‍ തന്നെ ഇംഗ്ലീ്ഷ് പതിപ്പും വന്നിരുന്നു.

 

You must be logged in to post a comment Login