ഡിക്‌റ്റേറ്റര്‍ പോപ്പ്, മാര്‍പാപ്പയെക്കുറിച്ചുള്ള ഈ പുസ്തകം വത്തിക്കാനെ പിടിച്ചുകുലുക്കുന്നു

ഡിക്‌റ്റേറ്റര്‍ പോപ്പ്, മാര്‍പാപ്പയെക്കുറിച്ചുള്ള ഈ പുസ്തകം വത്തിക്കാനെ പിടിച്ചുകുലുക്കുന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. ഇതിന് മുമ്പ് ഇറങ്ങിയതുപോലെയുളള പുസ്തകമല്ല ഇത്. പാപ്പയെ സ്വേച്ഛാധിപതിയായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് ഈ പുസ്തകം.

ഇറ്റാലിയനിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. മാര്‍ക്കാന്റോനിയോ കൊളോനാ എന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ പേര്. ലെപ്പാന്റോ യുദ്ധത്തിലെ അഡ്മിറലിന്റെ പേരായിരുന്നു ഇത്.

താന്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ചരിത്രകാരനാണെന്നും റോമാക്കാരനാണെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. പാപ്പായുടെ ജീവിതത്തെക്കുറിച്ചും പാപ്പ ആകുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്.

വത്തിക്കാനില്‍ നിന്നുള്ള പല രഹസ്യവിവരങ്ങളും ചേര്‍ത്തുകൊണ്ടുള്ളതാണ് പുസ്തകം. പാപ്പയെക്കുറിച്ചു രൂക്ഷ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുടനീളം. പോള്‍ നാലാമനോടാണ് ഗ്രന്ഥകര്‍ത്താവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ താരതമ്യം ചെയ്തിരിക്കുന്നത്.

റോമില്‍ ഒരു ആഭിചാരകര്‍മ്മത്തിന്റെ തീ വീണുകഴിഞ്ഞിരിക്കുന്നു എന്നാണ് ചില പത്രപ്രവര്‍ത്തകര്‍പുസ്തകത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

You must be logged in to post a comment Login