ഡിജിറ്റല്‍ സാങ്കേതികതയെക്കുറിച്ച് കൂടുതല്‍ പഠിക്കുക: മാര്‍പാപ്പ

ഡിജിറ്റല്‍ സാങ്കേതികതയെക്കുറിച്ച് കൂടുതല്‍ പഠിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: ഡിജിറ്റല്‍ സാങ്കേതികതയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും സഭയുടെ മാധ്യമസംവിധാനങ്ങളില്‍ നടത്തുന്ന അഴിച്ചുപണികള്‍ പരിശോധിക്കാനും മാറ്റങ്ങള്‍ ആഴപ്പെടുത്താനുള്ള അവസരമാണിതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്റെ പ്രഥമ സമ്പൂര്‍ണ്ണസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ക്ലെമന്റൈന്‍ ഹാളിലായിരുന്നു സമ്മേളനം.

മനുഷ്യജീവിതത്തില്‍ പ്രചോദനാത്മകമായ നിത്യസാന്നിധ്യമാണ് ഡിജിറ്റല്‍ സാങ്കേതികതയെന്നും പാപ്പ നിരീക്ഷിച്ചു.സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ പ്രാഥമികപടിയായി പുതിയ മാധ്യമം മാറിയിട്ടുണ്ട്. കരുണയുടെ സുവിശേഷം എല്ലാതരം ആളുകളിലും വിവിധ സംസ്‌കാരങ്ങളിലും എത്തിക്കാനും ഇത് സഹായിക്കുന്നു. പാപ്പ പറഞ്ഞു. മെയ് 3 ന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.

You must be logged in to post a comment Login