ദൈവകാരുണ്യം ഏത് കഠിനഹൃദയവും മൃദുവാക്കും: പാപ്പ

ദൈവകാരുണ്യം ഏത് കഠിനഹൃദയവും മൃദുവാക്കും: പാപ്പ

വത്തിക്കാന്‍: ദൈവത്തിന്റെ അനുകമ്പയും കാരുണ്യവും ഏതു കഠിന ഹൃദയവും മൃദുവാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിരീശ്വരവാദിയായ ഒരുവന്റെ ഹൃദയം പരിശുദ്ധാത്മാവ് കടന്നുവരാന്‍ ഒരിക്കലും അനുവദിക്കുന്നില്ല. അവരറിയുന്നില്ല വചനം മാംസമാകുമെന്ന്.. വിധേയത്വത്തിന്റെ സാക്ഷിയാണ് വചനമെന്നും. ദൈവത്തിന്റെ കാരുണ്യം കഠിനഹൃദയം മാംസളഹൃദയമാക്കുമെന്നും അവരറിയുന്നില്ല. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ സ്റ്റീഫനെ കല്ലെറിഞ്ഞുകൊല്ലുന്ന ഭാഗം ആസ്പദമാക്കിയായിരുന്നു അദ്ദേഹം വചനസന്ദേശം നല്കിയത്. പരിശുദ്ധാത്മാവിനെ നിഷേധിച്ചവരായിരുന്നു അവര്‍.

അടഞ്ഞ ഹൃദയങ്ങള്‍..പരുക്കന്‍ ഹൃദയങ്ങള്‍.. ഇതാണ് സഭ വളരെയധികം സഹിക്കുന്നതിന് കാരണം. അടഞ്ഞ ഹൃദയങ്ങള്‍..അവ ഒരിക്കലും തുറക്കപ്പെടുന്നില്ല..അവ ഒരിക്കലും ശ്രവിക്കാനും ആഗ്രഹിക്കുന്നില്ല. എങ്ങനെയാണ് നിന്ദിക്കേണ്ടതെന്ന് അവര്‍ക്കറിയാം. എന്നാല്‍ എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് അവര്‍ക്കറിയില്ല. സഭയിലെ ആദ്യരക്തസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസിനെ കല്ലെറിഞ്ഞവരുടെ ഹൃദയത്തില്‍ ഒരിക്കലും പരിശുദ്ധാത്മാവിന് ഇടമുണ്ടായിരുന്നില്ല.

ദൈവത്തിന്റെ കരുണ പോലെ തന്നെ നാം മറ്റുള്ളവരെയും കരുണയോടെ നോക്കാനും കഴിവുള്ളവരായിരിക്കണം. സംവാദത്തിന് തയ്യാറാവുക. ദൈവകൃപ കടന്നുവരാന്‍ വേണ്ടി അടഞ്ഞ ഹൃദയങ്ങള്‍ തുറന്നിടുക. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login